So you can give your best WITHOUT CHANGE
പിഎസ്സി പ്രൊഫൈൽ സ്വയം തിരുത്താം
ഉദ്യോഗാർഥികൾക്ക് പിഎസ്സി പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26നു നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ഇപ്രകാരം ചെയ്യാം. സമുദായം, യോഗ്യത എന്നിവ സംബന്ധിച്ച തിരുത്തലുകളും ഇവയിൽ ഉൾപ്പെടും. ഇതിനു പിഎസ്സി ഓഫിസുകളിൽ പോകേണ്ടതില്ല. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്താം. അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവർക്കും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താം. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത പ്രമാണ പരിശോധനാസമയത്ത് നേരത്തേ വരുത്തിയ ഭേദഗതികൾ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു വിധേയമാക്കേണ്ടിവരും. അപേക്ഷിച്ചതിനുശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പാക്കാൻ ഒടിപിയും ഏർപ്പെടുത്തും. സർക്കാർ സർവീസിലിരിക്കെ അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും. വിശദവിവരങ്ങൾ പിഎസ്സി വെബ്സൈറ്റിൽ ലഭ്യമാക്കും.
Send us your details to know more about your compliance needs.