Let us do the

Architecture PG: till February 28 (06-02-2023)

So you can give your best WITHOUT CHANGE

ആർക്കിടെക്ചർ പിജി: ഫെബ്രുവരി 28 വരെ

ആർക്കിടെക്ചർ മേഖലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുള്ള ശ്രേഷ്ഠസ്ഥാപനമാണ് ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആർക്കിടെക്ചർ (എസ്പിഎ). കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിനു സർവകലാശാലയ്ക്കു സമാനമായ പദവിയുണ്ട്. സ്ഥാപനത്തിലെ 2-വർഷ മാസ്റ്റർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീ 2500 രൂപ, എൻആർഐ 300 യുഎസ് ഡോളർ. ഒരാൾ ഒരു പിജി പ്രോഗ്രാമിനേ അപേക്ഷിക്കാവൂ. പ്രവേശന നിയോഗ്യതയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ. GATE/CEED/UGC-NET സ്കോറിനും പരിഗണനയുണ്ട്. മാർച്ച് 27-31 ദിവസങ്ങളിലെ 5- ഇന്റർവ്യൂവിനു നേരിട്ട് ഡൽഹിയിലെത്തണം. കേന്ദ്രമാനദണ്ഡ പ്രകാരം സംവരണമുണ്ട്. ഓഗസ്റ്റ് 7നു ക്ലാസുകൾ തുടങ്ങും. പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്. ആർക്കിടെക്ചർ /പ്ലാനിങ് ബാച്‌ലർ ബിരുദ സിലക്ഷൻ ജെഇഇ മെയിൻ വഴിയാണ്. എൻആർഐ വിഭാഗക്കാർക്ക് നേരിട്ട് ബാച്‌ലർ ബിരുദപ്രവേശനത്തിന് വഴിയൊരുക്കുന്ന DASA രീതിയുമുണ്ട്. ഫുൾ ടൈം/പാർട് ടൈം പിഎച്ച്ഡി പ്രവേശനത്തിന് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.spa.ac.in/


Send us your details to know more about your compliance needs.