Let us do the

Apply now for various government scholarships-(26-07-2022)

So you can give your best WITHOUT CHANGE

വിവിധ സർക്കാർ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ

മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ ജൈന മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി നൽകുന്ന വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുക ൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം ലളിതമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് മുഖാന്തിരം അപേ ക്ഷിച്ച്, പ്രിന്റൗട്ട് അതാതു സ്ഥാപന മേധാവികൾക്കാണ്, സമർപ്പിക്കേണ്ടത്.

വെബ്സൈറ്റ് .

http://minoritywelfare.kerala.gov.in/

https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php
https://www.minorityaffairs.gov.in/

പ്രീമെട്രിക് സ്കോളർഷിപ്പ്

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളി ലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്, പ്രീമെട്രിക് സ്കോളർഷിപ്പ് . അപേക്ഷാ സമർപ്പണത്തിനുള്ള അവ സാന തീയതി, സെപ്റ്റംബർ 30 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്
2. ബാങ്ക് പാസ്ബുക്ക്
3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
4.വരുമാന സർട്ടിഫിക്കറ്റ്

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

പ്ലസ് വൺ മുതൽ മുകളിലേക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളതാണ്, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, ഒക്ടോബർ 31 ആണ്.അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീത്.

മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്

ടെക്നിക്കൽ കോഴ്സുകളിലും പ്രൊഫഷണൽ കോഴ്സുകളിലും ബി.എസ് സി നഴ്സിംഗ് കോഴ്സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ളതാണ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, ഒക്ടോബർ 31 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീത്.

ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്

9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന ന്യൂ നപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കുള്ള ദേശീയ സ്കോളർഷിപ്പാണ് ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്,

അപേക്ഷകർക്ക് അവസാന വർഷ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് നിർബന്ധമായും വാങ്ങിയിരിക്കണം. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, സെപ്റ്റംബർ 30 ആണ്. അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ

1.ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീത്

സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ഹയർ സെക്കൻഡറി പരീക്ഷയിലും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാർക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്സിന് ഈ അധ്യയന വർഷത്തിൽ ചേരുന്ന ചേർന്ന വിദ്യാർഥികൾക്കുള്ളതാണ് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി, ഒക്ടോബർ 31 ആണ്.

അപേക്ഷക്കൊപ്പം ആവശ്യമുള്ള രേഖകൾ

1. ആധാർ കാർഡ്

2. ഫോട്ടോ 3, SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീസടച്ച രസീത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php


Send us your details to know more about your compliance needs.