Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-08-2025)

So you can give your best WITHOUT CHANGE

NHAI: 44 യങ് പ്രഫഷനൽ ഒഴിവുകൾ

നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ ആകാൻ അവസരം. 44 ഒഴിവിൽ കരാർ നിയമനമാണ്. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nhai.gov.in  ൽ വൈകാതെ പ്രസിദ്ധീകരിക്കും.

ഓർഡനൻസ് ഫാക്ടറി: 37 ഒഴിവുകൾ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡിന്റെ (AVNL) ഹൈദരാബാദിലെ ഓർഡനൻസ് ഫാക്ടറി മേഡക് (OFMK) യൂണിറ്റിൽ വിവിധ തസ്തികകളിലായി 37 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.avnl.co.in 


Send us your details to know more about your compliance needs.