Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-10-2022)

So you can give your best WITHOUT CHANGE

കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട്, കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീ യറിങ് എന്നിവിടങ്ങളിലാണ് നിയമനം.

ഇൻഫർമേഷൻ ടെക്നോളജി (കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട്), ഒഴിവ്-3.മെക്കാനിക്കൽ എൻജിനീയറിങ് (കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ),ഒഴിവ് 2. യോഗ്യത: അനുബന്ധ വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ ബി.ടെക്/ ബി.എസ്. & എം.ഇ./ എം.ടെക്/ എം.എസ്. അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.ടെക്. ശമ്പളം: 42,000 രൂപ.(പിഎച്ച്.ഡി.യുള്ളവർക്ക്), 40,000 രൂപ (മറ്റുള്ളവർക്ക്). https://recruit.cusat.ac.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 20.

മാനേജ്മെന്റ് ഇൻഡസ്ട്രിയിൽ ട്രെയിനിയാവാൻ അവസരം

നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ (ബെംഗളൂരു) മാനേജ്മെന്റ് ഇൻഡസ്ട്രിയിൽ ട്രെയിനിയാവാൻ അവസരം. ഒരു വർഷത്തേക്കാണ് പരിശീലനം. മൂന്നുവർഷം വരെ നീട്ടിക്കിട്ടാം.
യോഗ്യത: ഐ.സി.ഡബ്ല്യു.എ./ സി.എ. ഇന്റർ.
പ്രായം: 25 വയസ്സാണ് ഉയർന്നപ്രായപരിധി. (എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്).
സ്റ്റൈപ്പൻഡ്: ആദ്യവർഷം 18,000 രൂപ. തുടർന്നുള്ള ഓരോ വർഷവും 1,000 രൂപ വീതം ഉയർത്തും.ഒക്ടോബർ 12-ന് ബെംഗളൂരുവിൽ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്, വിശദവിവരങ്ങൾ www.bel-india.in-ൽ ലഭിക്കും.


Send us your details to know more about your compliance needs.