So you can give your best WITHOUT CHANGE
പ്രതിഭാ സ്കോളർഷിപ്പ് ബിരുദധാരികൾക്ക്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പ്രതിഭാധനരായ ബിരുദവിദ്യാർഥികൾക്ക് നൽകുന്ന ഒരുലക്ഷം രൂപ മൂല്യമുള്ള ‘മുഖ്യമന്ത്രി പ്രതിഭാ സ്കോളർഷിപ്പി’ന് അപേക്ഷിക്കാം.കേരളത്തിലെ 14 സർവകലാശാലകളിൽ അഫിലിയേറ്റുചെയ്തിട്ടുള്ള കോളേജുകളിൽനിന്ന് 2021-’22 അധ്യയനവർഷം 75 ശതമാനമെങ്കിലും മാർക്ക് വാങ്ങി, റെഗുലർ രീതിയിൽ ഡിഗ്രി/തത്തുല്യ കോഴ്സ് പൂർത്തിയാക്കണം. സർവകലാശാലകൾ: കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ, കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കൊച്ചിൻ ശാസ്ത്രസാങ്കേതിക, ശ്രീശങ്കരാചാര്യ സംസ്‌കൃത, കേരള കലാമണ്ഡലം, കേരള ഹെൽത്ത് സയൻസസ്, ഡോ. എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, കേരള ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി. അപേക്ഷകരുടെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയാകണം. അവസാനവർഷ ബിരുദപരീക്ഷയിൽ ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഓരോ സർവകലാശാലയിലെയും ബിരുദവിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർഥികളുടെ എണ്ണത്തിന് അനുപാതികമായി സഹായധനത്തിന്റെ എണ്ണം പരിമിതപ്പെടുത്തും.
വിവരങ്ങൾക്ക്: https://dcescholarship.kerala.gov.in/dce/he_ma/he_maindx.php അവസാനതീയതി: മാർച്ച് അഞ്ച്.
Send us your details to know more about your compliance needs.