Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-06-2025)

So you can give your best WITHOUT CHANGE

CHESS 25 അപ്രന്റിസ് ഒഴിവുകൾ

ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിൽ ഹൈദരാബാദിലുള്ള സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസിൽ (ചെസ്സ്) അപ്രിന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 25 ഒഴിവുണ്ട്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.drdo.gov.in  -ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 4.

ഓർഡ്‌നൻസ് ഫാക്ടറിയിൽ 143 വർക്കർ ഒഴിവുകൾ

മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ മഹാരാഷ്ട്രയിലെ ഭണ്ഡാരയിലുള്ള ഓർഡ്‌നൻസ് ഫാക്ടറിയിൽ ഡെയ്ഞ്ചർ ബിൽഡിങ് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്. കരാർ നിയമനമാണ്. അപേക്ഷ: ഓലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾ https://munitionsindia.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.


Send us your details to know more about your compliance needs.