Let us do the

Dpharm Exam: From 17th April (15-03-2023)

So you can give your best WITHOUT CHANGE

ഡിഫാം പരീക്ഷ: ഏപ്രിൽ 17 മുതൽ

ഡിഫാം പാർട്ട് ഒന്ന് റഗുലർ പരീക്ഷ ഏപ്രിൽ 17 മുതൽ നടത്തും. പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യുന്നവർ ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 17നു മുൻപ് കോളജുകളിൽ സമർപ്പിക്കണം. ഡിഫാം പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയും ഏപ്രിൽ 17നു തുടങ്ങും. അപേക്ഷകർ ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 24നു മുൻപ് കോളജുകളിൽ സമർപ്പിക്കണം. കോളജുകളിൽ നിന്ന് റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷകൾ 21നും സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ 28നും മുൻപ് ചെയർപഴ്സൻ, ബോർഡ് ഓഫ് ഡിഫാം എക്സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദ വിവരങ്ങൾ ഫാർമസി കോളജുകളിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും ലഭിക്കും https://www.dme.kerala.gov.in/


Send us your details to know more about your compliance needs.