Let us do the

Central University: Apply for UG and Integrated Teacher Education Programmes (23-02-2023)

So you can give your best WITHOUT CHANGE

കേന്ദ്രസർവകലാശാല: യുജി, ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

കേരള കേന്ദ്രസർവകലാശാലയിൽ അണ്ടർ ഗ്രാജവറ്റ് പ്രോഗ്രാമിലേക്കും ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളായ ബിഎസ്സി ബിഎഡ്, ബിഎ ബിഎഡ്, ബികോം ബിഎഡ്, യുജി പ്രോഗ്രാമായ ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിലേക്കാണ് അപേക്ഷിക്കാവുന്നത്. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷ (എൻസിടിഇ)ന്റെ അന്തിമ അനുമതിക്കു വിധേയമായിട്ടാകും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി) യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകും ഉണ്ടാകുക. 2023 മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. അന്നേദിവസം രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. മാർച്ച് 15 മുതൽ 18 വരെ തിരുത്തലിന് അവസരമുണ്ടാകും. 30ന് പരീക്ഷാകേന്ദ്രങ്ങൾ പ്രഖ്യാപിക്കും. മേയ് 21 മുതൽ പരീക്ഷ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക https://www.cukerala.ac.in/, എൻടിഎ വെബ്സൈറ്റ് സന്ദർശിക്കുക https://www.nta.ac.in/


Send us your details to know more about your compliance needs.