So you can give your best WITHOUT CHANGE
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ അസാപ് - സ്റ്റാർട്ടപ് മിഷൻ ധാരണ
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ അസാപ് കേരളയും കേരള സ്റ്റാർട്ടപ് മിഷ നും തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു. സ്റ്റാർട്ടപ്പുകൾക്കു മെഷീൻ ലേണിങ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് എൻജിനീയറിങ് / കംപ്യൂ ട്ടിങ്, പൈത്തൺ, എആർ / വി ആർ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ അസാപ് പരിശീലനം നൽകും. സ്റ്റാർട്ടപ് മിഷൻ ശുപാർശ ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ റിക്രൂട്മെന്റിനു വിദ്യാർഥികളെ സഹായിക്കുകയും ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ്, ബിസിനസ് ഫെസിലിറ്റേറ്റർ, ഐടി സെക്യൂരിറ്റി, ബാങ്കിങ്, സെക്യൂരിറ്റീസ് മാർക്കറ്റ്, ഇൻഷുറൻസ് പ്രഫഷനലുകൾതുടങ്ങിയ ബിസിനസ് ഓപ്പറേഷൻ സ്കില്ലുകളിൽ പരിശീലന വും അസാപ് നൽകും. സംസ്ഥാനത്തെ പ്രമുഖ ബിസിനസ് സ്കൂ ളുകളുമായി ചേർന്നു ധനകാര്യം, എച്ച്ആർ മാനേജ്മെന്റ്, മാർക്കറ്റിങ് മുതലായവയിൽ വൈദഗ്ധ്യം വളർത്തുന്നതിന് ഒരു ബിസിനസ് ലീഡർഷിപ് പ്രോഗ്രാമും നൽകും.
Send us your details to know more about your compliance needs.