Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-01-2023)

So you can give your best WITHOUT CHANGE

ഗിറ്റാർ അധ്യാപക: ജനുവരി 30 വരെ അപേക്ഷിക്കാം

സാംസ്കാരിക വകുപ്പിനുകീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. ജനുവരി 30 വരെ അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകൾ നേരിട്ടോ secretaryggng@gmail.com എന്ന മെയിലിലോ നൽകാം. വിലാസം: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.

C-DIT നിയമനം

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളോജിക്ക് (സി-ഡിറ്റ്) കീഴിൽ 7 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 23 വരെ. അവസരങ്ങൾ: വീഡിയോ പ്രൊഡ്യൂസർ/ പ്രോഗ്രാം കോഓർഡിനേറ്റർ (2 ഒഴിവ്), അസിസ്റ്റന്റ് വീഡിയോ പ്രൊഡ്യൂസർ (2), ചീഫ് അനിമേറ്റർ (1), ഗ്രാഫിക് ഡിസൈനർ (1), സീനിയർ റിസർച്ച് അസോഷ്യേറ്റ് (1). വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://careers.cdit.org/


Send us your details to know more about your compliance needs.