Let us do the

Reliance Foundation Scholarship (09-01-2023)

So you can give your best WITHOUT CHANGE

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്

സാങ്കേതികരംഗത്ത് സമർഥരായ യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. ബിരുദതലത്തിലും ബിരുദാനന്തര ബിരുദതലത്തിലും പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. വ്യത്യസ്ത സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ എന്നിവരുടെ അപേക്ഷകൾ കൂടുതലായി പ്രതീക്ഷിക്കുന്നു. പഠിക്കുന്ന പ്രോഗ്രാം, അപേക്ഷിക്കാൻ അർഹത നൽകുന്നതാണോയെന്ന് വെബ്സൈറ്റിൽ ഉള്ള ചോദ്യാവലിക്ക് ഉത്തരം നൽകി മനസ്സിലാക്കാം. അർഹതയുണ്ടെന്ന് കണ്ടെത്തുന്നപക്ഷം, അപേക്ഷ നൽകാനുള്ള ലിങ്ക് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഭിരുചി പരീക്ഷ/അഭിമുഖം ഉണ്ടാകും. അവസാന തീയതി ഫെബ്രുവരി 14. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.scholarships.reliancefoundation.org/


Send us your details to know more about your compliance needs.