Let us do the
Apply for free vocational course of IHRD (05-07-2022)
So you can give your best WITHOUT CHANGE
ഐഎച്ച്ആർഡിയുടെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം.
- കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ വിവിധ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ നടത്തുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത പ്ലസ് ടു (കൊമേഴ്സ്) പാസ്/ കൊമേഴ്സ് ബിരുദം. പ്രായം 18-35. മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കാണ് അവസരം.വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഐഎച്ച്ആർഡിയുടെ സ്ഥാപനങ്ങളായ തിരുവനന്തപുരം റീജനൽ സെന്റർ, കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജ്, പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പെരിശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കലൂർ മോഡൽ ഫിനിഷിങ് സ്കൂൾ, വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ,കൊടുങ്ങല്ലൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, തൊടുപുഴ കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കട്ടപ്പന കോളജ് ഓഫ് അപ്ലൈഡ് സയൻസ്, വട്ടംകുളം കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയൻസ്, തിരുവമ്പാടി കോളജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവിടങ്ങളിലാണ് പഠനം. കൂടുതൽ വിവരങ്ങൾക്ക് 0484-2985252, 2337838.