So you can give your best WITHOUT CHANGE
സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു
വിദ്യാർഥികൾക്ക് അതിനൂതന സാങ്കേതികവിദ്യയിൽ ആഭിമുഖ്യം വളർത്താൻ സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ തുടങ്ങുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി രണ്ടായിരം സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റു കൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ട്രാഫിക് സിഗ്നൽ, പ്രകാശത്തെ സെൻസ് ചെയ്ത് പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടമാറ്റിക് ഡോർ, സെക്യൂരിറ്റി അലാം തുടങ്ങിയ ഉപകരണങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ തലത്തിൽ പരിശീലനം നൽകും.റോബോട്ടിക്സ്, ഐ.ഒ.ടി.,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗി കപരിശീലനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം
Send us your details to know more about your compliance needs.