Let us do the

Applications for PG Courses till December 30 (22-12-2022)

So you can give your best WITHOUT CHANGE

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഡിസംബർ 30 വരെ അപേക്ഷിക്കാം

സ്വാശ്രയ കോളേജുകളായ കാസർഗോഡ് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എന്നിവ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് അടയ്ക്കേണ്ട തീയതി 28 ഓൺലൈൻ അപേക്ഷകൾ നൽകേണ്ട അവസാനതീയതി ഡിസംബർ 30, ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഫോൺ: 0471-2560363, 364. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.


Send us your details to know more about your compliance needs.