Let us do the

Kerala government organization k-disc has invited applications for new generation courses.(05-07-2022)

So you can give your best WITHOUT CHANGE

പുതുതലമുറ കോഴ്സുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു.

  • വിവിധതരം പുതുതലമുറ കോഴ്സുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു. വ്യവസായ മേഖലയിൽ ഏറെ സാധ്യതയുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫുൾ സ്റ്റാക്ക് ഡവലപ്പ്മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ഈ മാസം 16 വരെ https://ictkerala.org/എന്നവെബ് സൈറ്റിലൂടെ സമർപ്പിക്കാം.
  • പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന കോഴ്സുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് നൂറു ശതമാനവും ആൺകുട്ടികൾക്ക് 70 ശതമാനവും കെ-ഡിസ്കിന്റെ സ്കോളർഷിപ്പും ലഭിക്കും.
  • 23ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക.ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ കമ്പനിയായ
    ടിസിഎസ് അയോണിൽ 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇൻ ലേണിംഗിലെ 14000 ഓളം കോഴ്സുകൾ പഠിക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ഉണ്ടാകും. സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് എൻജിനീയറിംഗ് സയൻസ് ബിരുദധാരികൾക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് 7594051437, info@ictkerala.org


Send us your details to know more about your compliance needs.