So you can give your best WITHOUT CHANGE
കേന്ദ്രസേനകളിൽ 24369 ഒഴിവ്
വിവിധ കേന്ദ്ര സേനകളിൽ ഉൾപ്പെടെ 24369 ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30.ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക . https://ssc.nic.in/
ഐസിഫോസിൽ റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്
ഐസിഫോസ് (അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം) റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നിവയിലേക്ക് കരാറടി സ്ഥാനത്തിൽ നിയമനം നടത്തുന്നു.പ്രവൃത്തിപരിചയമുള്ള ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി എസ് സി ., എം . എസ് സി , എം.സി.എ., എം. ബി.എ., എം.എ. (കംപ്യൂട്ടേഷണൽ ലിഗ്വസ്റ്റിക്സ്/ലിഗ്വസ്റ്റിക്സ്) ബിരുദധാരികൾക്ക് നവംബർ അഞ്ചിന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.https://icfoss.in/
CRPF: കായികതാരങ്ങൾക്ക് 322 ഒഴിവ്
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി ആർപിഎഫ്) 322 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് ദേശീയ/ സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. ഡിസംബർ 13നകം അപേക്ഷിക്കണം.
DRDO സെന്റർ ഫോർ പഴ്സണേൽ ടാലന്റ് മാനേജ്മെന്റിൽ 1061 ഒഴിവ്
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെന്റർ ഫോർ പേർസണൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) വിവിധ തസ്തികകളിലായി 1061 ഒഴിവ്. നവംബർ 7 മുതൽ ഡിസംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
ആണവോർജ വകുപ്പിൽ 321 ഒഴിവുകൾ
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ച് വിവിധ തസ്തികകളിലായി 321 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 274 ഒഴിവ് സെക്യൂരിറ്റി ഗാർഡിന്റെതാണ്.ഓൺലൈനായി അപേക്ഷ സമർപ്പിക്കണം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ11. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
https://www.amd.gov.in/app16/index.aspx
Send us your details to know more about your compliance needs.