Let us do the

Exam Notification[26-02-2022]

So you can give your best WITHOUT CHANGE

എസ്.എസ്.സി ;കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിം?ഗ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു അംഗീകൃത ബോര്‍ഡിന് കീഴില്‍ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായിരിക്കണം.തെരഞ്ഞെടുക്കപെടുന്നവര്‍ക്ക്, വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിം?ഗ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക.
എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ
https://ssc.nic.in ല്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 7ആണ്. രണ്ട് ഘട്ടങ്ങളായിട്ടാണ് പരീക്ഷ.കംപ്യൂട്ടര്‍ അധിഷ്ഠിത ടയര്‍ - 1 പരീക്ഷ മേയില്‍ നടക്കും. ടയര്‍ - 2 ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.


Send us your details to know more about your compliance needs.