Let us do the

ITI Admission: Application till 30 - (25-07-2022)

So you can give your best WITHOUT CHANGE

ഐടിഐ പ്രവേശനം: അപേക്ഷ 30 വരെ

പ്രവേശന പരീക്ഷയില്ല; യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിച്ചു തിരഞ്ഞെടുപ്പ്

കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് 30 ന് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 100 രൂപ ഓൺലൈനായി അടച്ചു വേണം അപേക്ഷി ക്കാൻ. വിശദവിവരം വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ. ഓഗസ്റ്റ് 6ന് 3 മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
https://itiadmissions.kerala.gov.in/ & https://det.kerala.gov.in/

ഒന്നേകാൽ ലക്ഷം രൂപ പ്രതിമാസ ഫെലോഷിപ്പ്

യുവ പിഎച്ച്.ഡി. ബിരുദധാരികൾക്ക് ബേസിക്, അപ്ലൈഡ് സയൻസ് മേഖലകളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്ക് അവ സരമൊരുക്കുന്ന ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ് പദ്ധതിയിലേക്ക്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡി.എസ്.ടി.) അപേക്ഷ ക്ഷണിച്ചു. വകുപ്പിന്റെ ഇന്നൊവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയർസ് റിസർച്ച്- ഇൻസ്പയർ-പദ്ധതി യുടെ ഒരു ഘടകമാണ് ഫാക്കൽറ്റി ഫെലോഷിപ്പ്.അഞ്ച് വർഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേകാൽ ലക്ഷം രൂപ. ഓരോ വർഷവും ഇതിൽ 2000 രൂപയുടെ വർധന ഉണ്ടാകും. കൂടാതെ റിസർച്ച് ഗ്രാൻറ് ആയി പ്രതിവർഷം ഏഴുലക്ഷം രൂപയും വിശിഷ്ട അംഗത്തിനു ലഭിക്കും.

യോഗ്യത

സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയ റിങ്, ഫാർമസി, മെഡിസിൻ, അഗ്രിക്കൾ ച്ചർ അനുബന്ധ വിഷയങ്ങൾ എന്നിവയി ലൊന്നിൽ പിഎച്ച്.ഡി. ബിരുദം വേണം. ക്ലാസ് 12 പരീക്ഷ മുതൽ, അക്കാദമിക് കരിയറിൽ എല്ലാ പരീക്ഷകൾക്കും കുറഞ്ഞത് 60 ശതമാനം മാർക്ക് തത്തുല്യ സി.ജി.പി.എ. വേണം. ഉയർന്ന പ്രായപരിധി 2022 ജനവരി ഒന്നിന് 32 വയസ്സ്. വനിതകൾക്കും പട്ടിക വിഭാഗക്കാർക്കും 37-ഉം ഭിന്നശേഷിക്കാർക്ക് 42-ഉം വയസ്സായിരിക്കും ഉയർന്ന പരിധി. അസാമാ ന്യ ഗവേഷണമികവ് വ്യക്തമാക്കുന്ന പബ്ലിക്കേഷൻ
സ്, പേരെടുത്ത ജേണലുകളിൽ ഉണ്ടായിരിക്കണം. ക്ലാസ് 12 പരീക്ഷയിൽ മുന്നിലെത്തിയ ഒരുശത മാനം പരീക്ഷാർഥികളിൽ ഉൾപ്പെടുക, ഐ.ഐ.ടി.-ജെ.ഇ.ഇ. റാങ്ക് ഹോൾഡർ ആയിരിക്കുക, സർവകലാശാലാതലത്തിൽ ബിരുദ പ്രോഗ്രാമിലോ പി.ജി. പ്രോഗ്രാമിലോ റാങ്ക് ഹോൾഡർ ആയിരിക്കുക എന്നിവ അഭികാമ്യമാണ്.

അപേക്ഷ
റഗുലർ/കോൺട്രാക്ട് ജോലി ചെയ്യുന്നവർക്കും അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്താൻ, വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷ https://www.online-inspire.gov.in/(അനൗൺസ് മെന്റ് > ഫാക്കൽറ്റി ലിങ്കുകൾ) വഴി ഓഗസ്റ്റ് 15 വരെ നൽകാം. പിഎച്ച്.ഡി. തിസിസ് നൽ കിയവർക്കും അപേക്ഷിക്കാം. ബിരുദം ലഭിച്ചശേഷമേ അവരുടെ പ്രവേശനം അന്തിമമാക്കുകയുള്ളൂ.


Send us your details to know more about your compliance needs.