Let us do the

NIMCET 2022-Exam Notification[12-04-2022]

So you can give your best WITHOUT CHANGE

NIMCET 2022: മെയ്‌ 4 വരെ അപേക്ഷിക്കാം

എം.സി.എ. പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റ് (നിംസെറ്റ്). കോഴിക്കോട് ഉൾപ്പെടെ 11 എൻ.ഐ.ടി.കളിലെ എം.സി.എ. പ്രവേശനം ഈ പരീക്ഷ വഴിയാണ്. രണ്ടു മണിക്കൂറുള്ള പരീക്ഷയ്ക്ക് 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
മാത്തമാറ്റിക്സ് (50 ചോദ്യങ്ങൾ), അനലറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ് (40), കംപ്യൂട്ടർ അവേർനസ് (10), ജനറൽ ഇംഗ്ലീഷ് (20) എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകും. പ്രവേശന പരീക്ഷയിലോ മാത്തമാറ്റിക്സ് ഭാഗത്തോ പൂജ്യം/നെഗറ്റീവ് മാർക്ക് ലഭിക്കുന്നവരെ അയോഗ്യരാക്കും. കേന്ദ്രീകൃത കൗൺസലിങ് വഴിയാണ് അലോട്ട്മെൻറ്‌.
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ്‌ 4.

വെബ്സൈറ്റ്: https://www.nimcet.in/


Send us your details to know more about your compliance needs.