Let us do the

PG in Malayalam University- Notification[23-05-2022]

So you can give your best WITHOUT CHANGE

മലയാള സർവകലാശാലയിൽ പിജി

തിരൂർ ആസ്ഥാനമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവിധ പോസ്റ്റ് ഗ്രാജുവെയ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. കേരളീയ പാരമ്പര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പഠന ഗവേഷണം നടത്തുന്നതു സർവകലാശാലയുടെ ലക്ഷ്യങ്ങളിൽ പെടും.
11 ശാഖകളിൽ ദ്വിവത്സര പോസ്റ്റ് ഗ്രാജുവെയ്റ് പ്രോഗ്രാമുകളുണ്ട് : ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) / മലയാള സാഹിത്യ പഠനം / സാഹിത്യരചന / സാംസ്കാ രിക പൈതൃക പഠനം / ജേണലിസം & മാസ് കമ്യൂണിക്കേഷൻ / പരിസ്ഥിതി പഠനം (എംഎ/എം എസ്സി) / വികസന പഠനവും തദ്ദേശ വികസനവും / ചരിത്ര പഠനം / സാമൂഹികശാസ്ത്രം / ചലച്ചിത്ര പഠനം / താരതമ്യ സാഹിത്യ പഠനവും വിവർത്തന പഠനവും. ഓരോന്നിനും 20 സീറ്റ് സംവരണം പാലിക്കും.ബാച്‌ലർ ബിരുദമുള്ളവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എം സ് സി പരിസ്ഥിതി പഠനത്തിനു മാത്രം പ്ലസ്ടുവിൽ സയൻസ് വേണം.
കൂടുതൽ വിവരങ്ങൾക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല,വാക്കാട് തൃശ്ശൂർ 676502 .ഫോൺ :9447454135
info@temu.ac.in ;
വെബ്: http://malayalamuniversity.edu.in/ml/


Send us your details to know more about your compliance needs.