So you can give your best WITHOUT CHANGE
പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനം
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിൽ 1 പ്രോഗ്രാം എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. എംബിഎ/എംഎസ്ഡബ്ല്യു/എംഎസ്സി (ഫിസിക്സ്/കെമിസ്ട്രി/സുവോളജി/ബോട്ടണി/അപ്ലൈഡ് സയൻസസ്/സോഷ്യൽ സയൻസസ്)/പിജി (ജേണലിസം/മാസ് കമ്യൂണിക്കേഷൻ/വിഡിയോ കമ്യൂണിക്കേഷൻ/മീഡിയ സ്റ്റഡീസ്)/ബിടെക്/ എൻജിനീയറിങ്/തത്തുല്യം +2 - 3 വർഷ പരിചയം ആണു യോഗ്യത. പ്രായപരിധി: 30. ശമ്പളം: 32,500. ജനുവരി 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://kcmd.in/
ജൂനിയർ മാനേജറുടെ ഒഴിവ്
കൊച്ചിൻ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിന്റെ (CIAL) സബ്സിഡറിയായ സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയ്ൽ സർവീസസ് ലിമിറ്റഡിൽ (CDRSL) ജൂനിയർ മാനേജറുടെ 4 ഒഴിവ്. ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. മാനേജ്മെന്റ് പിജി (റീടെയ്ൽ മാർക്കറ്റിങ് മാനേജ്മെന്റ് സ്പെഷലൈസേഷൻ മുൻഗണന). 0-4 വർഷ പരിചയം ആണു യോഗ്യത. പ്രായപരിധി: 28. ശമ്പളം: 38,500-1,06,000. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cochindutyfree.com/
Send us your details to know more about your compliance needs.