So you can give your best WITHOUT CHANGE
സ്കൂൾ വിദ്യാർഥികളുടെ മികവ് വിലയിരുത്താൻ സഹിതം പോർട്ടൽ
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വിവിധ മേഖലകളിലെ മികവും പുരോഗതിയും വിലയിരുത്താനുള്ള സഹിതം പോർട്ടൽ ഈ മാസം പ്രകാശനം ചെയ്യും. എസ്സിഇആർടിയുടെ സഹായത്തോടെ കൈറ്റ് ആണു പോർട്ടലിനു രൂപം നൽകിയത്.പദ്ധതിപ്രകാരം, സ്കൂളുകളിൽ അധ്യാപകരെ നിശ്ചിത എണ്ണം കുട്ടികളുടെ വീതം "മെന്റർമാരായി നിയോഗിക്കും. പഠന വിഷയങ്ങളുമായി ബന്ധപ്പെട്ടും മറ്റു തരത്തിലും കുട്ടികളുടെ നിലവാരം ഇവർ വിലയിരുത്തും. വിലയിരുത്തേണ്ട ഘടകങ്ങൾ പോർട്ടലിൽ വ്യക്തമാക്കും.കുട്ടികളുടെ നിലവാരം ശാസ്ത്രീയമായി വിലയിരുത്തി അതിനനുസരിച്ച് അക്കാദമിക് പദ്ധതികൾ ആസൂത്രണം ചെയ്യും. നിലവിൽ വിദ്യാർഥികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരി ച്ചിരിക്കുന്ന "സമ്പൂർണ പോർട്ടലിന് അനുബന്ധമായാണു സഹിതം പോർട്ടൽ.
Send us your details to know more about your compliance needs.