Let us do the

INI CET: Apply till March 25 (20-03-2023)

So you can give your best WITHOUT CHANGE

ഐഎൻഐ സിഇടി: മാർച്ച് 25 വരെ അപേക്ഷിക്കാം

ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിൽ ജൂലൈ 1 ന് തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള ഐഎൻഐ സിഇടി (INI-CET: Institutes of National Importance Combined Entrance Test) പൊതുപ്രവേശന പരീക്ഷയ്ക്ക് ഈ മാസം 25ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. 2019 ജൂലൈ മുതൽ 2023 ജനുവരി വരെയുള്ള 8 സെഷനുകളിലൊന്നിലേക്കു വിജയകരമായി റജിസ്റ്റർ ചെയ്തവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ എക്സാമിനേഷൻ യുണീക് കോഡ് കിട്ടിക്കഴിഞ്ഞുള്ള അപേക്ഷ ഏപ്രിൽ 10ന് അകം സമർപ്പിക്കണം. മേയ് 7ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തും. 100-135 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. അപേക്ഷാഫീ 4000 രൂപ. പട്ടികവിഭാഗം 3200 രൂപ. ഭിന്നശേഷിക്കാർ ഫീയടയ്ക്കേണ്ട. അപേക്ഷാഫീ ഓൺലൈനായി അടച്ചു കഴിയുമ്പോൾ പരീക്ഷാകേന്ദ്രങ്ങളറിയാം. 3 കേന്ദ്രങ്ങൾ മുൻഗണനയനുസരിച്ചു നൽകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.aiimsexams.ac.in/


Send us your details to know more about your compliance needs.