Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-02-2024)

So you can give your best WITHOUT CHANGE

നബാർഡിൽ 31 ഒഴിവുകൾ

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെന്റിൽ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവുണ്ട്. മൂന്നുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് രണ്ടുവർഷം കൂടി നീട്ടിയേക്കാം. മുംബൈയിലെ ഹെഡ് ഓഫീസിലാണ് നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.nabard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: മാർച്ച് 10.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റിസ് ഒഴിവുകൾ

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. രാജ്യത്താകെ വിവിധ റീജനുകളിലായി 3,000 ഒഴിവുണ്ട്. ഇതിൽ 87 ഒഴിവ് കേരളത്തിലാണ് (കൊച്ചി-42, തിരുവനന്തപുരം-45). ഒരുവർഷമായിരിക്കും പരിശീലനം. എഴുത്തുപരീക്ഷ, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വെബ്സൈറ്റ്: https://tmc.gov.in/ അവസാന തീയതി: മാർച്ച് 8.


Send us your details to know more about your compliance needs.