So you can give your best WITHOUT CHANGE
ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം
ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് 2022 ഓഗസ്റ്റിൽ തുടങ്ങുന്ന ഫിസിക്സിലെ ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലുള്ള ഈ സ്വയംഭരണ ഗവേഷണ സ്ഥാപനത്തിൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, ഹൈ എനർജി ഫിസിക്സ്, ഇൻറർ ഡിസിപ്ലിനറി മേഖലകളായ ക്വാണ്ടം ഇൻഫർമേഷൻ, ബയോളജിക്കൽ ഫിസിക്സ്, കോംപ്ലക്സ് സിസ്റ്റംസ്, നാനോ സയൻസ് ആൻഡ് മെറ്റീരിയൽസ് സയൻസ് തുടങ്ങിയ മേഖലകളിലെ തിയററ്റിക്കൽ, എക്സ്പെരിമെന്റൽ ഗവേഷണങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.
അപേക്ഷകർക്ക് കുറഞ്ഞ ത് 55 ശതമാനം മാർക്കോടെ തത്തുല്യ സി.ജി.പി.എ.യോ ടെയുള്ള ഫിസിക്സിലെ എം. എസ്സി. ബിരുദം വേണം. കൂടാതെ, സാധുവായ സി.എസ്.ഐ.ആർ.-ജെ.ആർ.എഫ്.യു.ജി.സി.-ജെ.ആർ.എഫ്. ഫെലോഷിപ്പ് അല്ലെങ്കിൽ സാധുവായ ഗേറ്റ് സ്കോർ (200 വരെ റാങ്ക്)/ജസ്റ്റ് 2021 (റാങ്ക് 250 വരെ പി.എച്.ഡി ക്ക്) വേണം
അപേക്ഷ www.iopb.res.in വഴി ജൂൺ 30 വരെ നൽകാം. യോഗ്യതാ കോഴ്സ് അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞ ടുപ്പിന്റെ ഭാഗമായുള്ള ഓഫ് ലൈൻ ഇൻറർവ്യൂ ജൂലായ് 12 മുതൽ 15 വരെ നടത്തും.
Send us your details to know more about your compliance needs.