Let us do the

Application for Marine Trade Courses on CIFNET has started for 10th Class Passers (10-06-2024)

So you can give your best WITHOUT CHANGE

പത്താംക്ലാസ് ജയിച്ചവർക്ക് സിഫ്‌നെറ്റിൽ മറൈൻ ട്രേഡ് കോഴ്‌സുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ഫിഷറീസ്, ആനിമൽ ഹസ്ബൻഡ്രി ആൻഡ് ഡയറിയിങ് (ഫിഷറീസ് വകുപ്പ്) മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചിയിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് (സിഗ്നെറ്റ്), നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ്ങിലെ രണ്ടുവർഷം ദൈർഘ്യമുള്ള വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ‌സിനും സയൻസിനും 40 ശതമാനം മാർക്കുവീതം വേണം. 2024 ഓഗസ്റ്റ് ഒന്നിന് 15-നും 20-നും ഇടയ്ക്കായിരിക്കണം പ്രായം. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷംവരെ ഇളവുലഭിക്കും. അഖിലേന്ത്യാതലത്തിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) വഴിയാണ് പ്രവേശനം. പ്രവേശനപരീക്ഷ ജൂൺ 29-ന് രാവിലെ 10-ന്, കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാഫലം ജൂലായ് ഏഴിന് പ്രഖ്യാപിക്കും. അപേക്ഷ, പ്രോസ്പെക്ടസ് തുടങ്ങിയവ https://cifnet.gov.in/- ൽനിന്നും ഡൗൺലോഡുചെയ്തെടുക്കാം.


Send us your details to know more about your compliance needs.