So you can give your best WITHOUT CHANGE
കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ സഹായധനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുള്ള സർക്കാർ/ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി. പ്രൊഫഷണൽ പി.ജി.,ഐ.ടി.ഐ., ടി.ടി.സി., പോളിടെക്നിക്, ജനറൽ നഴ്‌സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാഫോം agriworkersfund.org- ൽ നിന്ന് ലഭിക്കും.
Send us your details to know more about your compliance needs.