Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-11-2022 )

So you can give your best WITHOUT CHANGE

ആറ്റമിക് മിനറൽസിൽ അവസരം

ആറ്റമിക് മിനറൽസ് ഡയറക്ടറേറ്റിൽ (എഎംഡി) എക്സ്പ്ലോഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ട്രാസ്ലേഷൻ ഓഫീസർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ എ - 38, സെക്യൂരിറ്റി ഗാർഡ് - 274 തസ്തികകളിലെ ഒഴിവുകളിലേക്കാണ് അവസരം.
www.amd.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന നവംബർ 17.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

ഫിഷറീസ് കോളേജിൽ അധ്യാപക ഒഴിവുകൾ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പയ്യന്നൂരിൽ തുടങ്ങുന്ന ഫിഷറീസ് കോളേ ജിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസവേതനം: 67,500 രൂപ.
ഒഴിവുകൾ: അക്വാകൾച്ചർ, അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ്, ഫിഷറീസ് എക്സ്ടെൻഷൻ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് റിസോഴ്സസ് മാനേജ്മെന്റ്, ഫിസിക്കൽ എജ്യുക്കേഷൻ.
യോഗ്യത: അതത് വിഷയത്തിൽ പിഎച്ച്.ഡി. അല്ലെങ്കിൽ പി.ജി., നെറ്റ്. ഫിസിക്കൽ എജ്യുക്കേഷൻ ഒഴി കെയുള്ള വിഷയങ്ങളിൽ നാലുവർഷത്തെ ബാച്ചലർ ബിരുദം ഫിഷറീസ് സയൻസിൽ നേടിയവരാകണം അപേക്ഷകർ.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kufos.ac.in അവസാന തീയതി: ഡിസംബർ 12.

 കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ

കേരള കേന്ദ്ര സർവകലാശാലയിൽ ടൂറിസം സ്റ്റഡീസ്, മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് ഇന്റർനാഷ ണൽ ബിസിനസ് വിഭാഗങ്ങ ളിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവ്. താത്പര്യമുള്ളവർ നവംബർ 23-ന് രാവിലെ 11-ന് പെരിയ കാമ്പസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
രാവിലെ 9.30-ന് രജിസ്ട്രേഷൻ ആരംഭിക്കും.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.www.cukerala. ac.in


Send us your details to know more about your compliance needs.