Let us do the

BFA,DFAD Courses at Chandigarh Government College of Art -(24-06-2022)

So you can give your best WITHOUT CHANGE

ചണ്ഡീഗഢ് ഗവൺമെൻറ് കോളേജ് ഓഫ് ആർട്ടിൽ ബി.എഫ്.എ., ഡി.എഫ്.എ.ഡി.

പഞ്ചാബ് സർവകലാശാലയുടെ അഫിലിയേഷനുള്ള ഗവൺമെന്റ് കോളേജ് ഓഫ് ആർട്ട്, ചണ്ഡീഗഢ്; ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.), ഭിന്നശേഷി വിഭാഗക്കാർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ഫൈൻ ആർട്സ് ഫോർ ദിവ്യാംഗ് (ഡി. എഫ്.എ.ഡി.) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.ജൂലായ് 11-നും 17-നുമിടയ്ക്ക് അഭിരുചി പരീക്ഷ നടത്തും. ജനറൽ നോളജ്, ഒബ്ജക്ട് ഡ്രോയിങ്, കോമ്പസിഷൻ എന്നിങ്ങനെ മൂന്നുഭാഗങ്ങൾ ബി.എഫ്.എ. അഭിരുചിപരീക്ഷയ്ക്ക് ഉണ്ടാകും. ഡിപ്ലോമ അഭിരുചിപരീക്ഷയ്ക്ക് ഒബ്ജക്ട് ഡ്രോയിങ്, കോമ്പസിഷൻ എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങളുണ്ടാകും. അപേക്ഷ https://www.gcart.edu.in/ വഴി ജൂലായ് ഒന്നു വരെ നൽകാം.

 


Send us your details to know more about your compliance needs.