So you can give your best WITHOUT CHANGE
ഗേറ്റ് കടക്കാൻ തയ്യാറെടുക്കാം ഡെന്റൽ, വെറ്ററിനറി, അഗ്രിക്കൾച്ചർ ബിരുദധാരികൾക്കും അവസരം - അപേക്ഷ ഓഗസ്റ്റ് 30 മുതൽ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സ്ഥാപനങ്ങളിലെ എൻജിനീയറിങ്/ ടെക്നോളജി/ആർക്കിടെക്ചർ, മാസ്റ്റേ ഴ്സ്/ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ, ആർട്സ്/സയൻസ് മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനായും സാമ്പത്തിക സഹായത്തിനുള്ള അർഹതയ്ക്കായും നടത്തുന്ന 2023-ലെ ഗ്രാജുവേറ്റ് ആപ്റ്റി ഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിന് (ഗേറ്റ്) 2022 ഓഗസ്റ്റ് 30 മുതൽ അപേക്ഷിക്കാം.
എപ്പോൾ അപേക്ഷിക്കാം?
ഓൺലൈൻ അപേക്ഷ https://gate.iitk.ac.in/ വഴി 2022 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 30 വരെ നൽകാം. ഒരു പേപ്പറിന്, വനിതകൾ/പട്ടിക/ഭിന്നശേ ഷിക്കാർ എന്നിവർക്ക് 850 രൂപയാണ് ഫീസ്. മറ്റുള്ളവർക്ക് 1700 രൂപയും.
തുക നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, വാലറ്റ്, യു.പി.ഐ. തുടങ്ങിയ രീതികളിലൂടെ അടയ്ക്കാം. 2022 ഒക്ടോബർ 1 മുതൽ 7 വരെയു 7 ള്ള എക്സ്റ്റൻഡഡ് കാലയളവിൽ വ്യ ത്യസ്ത ഫീസ് നൽകി അപേക്ഷിക്കാം. അടയ്ക്കേണ്ട തുക, 1350 രൂപ/2200 രൂപ, രാജ്യത്തിനുപുറത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് മറ്റൊരു ഫീസ് ഘടനയാണ്.ഫലപ്രഖ്യാപനം 2023 മാർച്ച് 16 ന് ഉണ്ടാകും. അന്നുമുതൽ മൂന്നുവർഷ ത്തേക്ക് ഗേറ്റ് 2023 സ്റ്റോറിന് സാധു തയുണ്ടാകും. വിശദവിവരങ്ങൾ വെബ്സൈറ്റിലും ബ്രോഷറിലും ലഭിക്കും.
Send us your details to know more about your compliance needs.