So you can give your best WITHOUT CHANGE
എച്ച്‌ഡിസി: അപേക്ഷ ജൂലൈ 15 വരെ നൽകാം
സഹകരണ മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി ആൻഡ് ബിഎം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ബിരുദം. എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണു റാങ്കിങ്. പിജിക്ക് ഗ്രേസ് മാർക്കുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ജൂൺ ഒന്നിന് ഒരു വർഷത്തെയെങ്കിലും സർവീസുള്ള ഫുൾ-ടൈം സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാം. www.scu.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷാ ഫീ 250. അവസാന തീയതി ജൂലൈ 15.
Send us your details to know more about your compliance needs.