Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-12-2023)

So you can give your best WITHOUT CHANGE

നോർത്തേൺ റെയിൽവേയിൽ 3093 അപ്രന്റിസ് ഒഴിവുകൾ

ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം. പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ https://rrcnr.org  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‍ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

എൻ. ടി.പി.സിയിൽ 30 ട്രെയിനി ഒഴിവുകൾ

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി.) എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. ജനറൽ-11, ഇ.ഡബ്ല്യു. 1 എസ്.-4, ഒ.ബി.സി.-8, എസ്.സി.- 5. എസ്.ടി.-2 എന്നിങ്ങനെയാണ് സംവരണം. വിശദവിവരങ്ങൾക്കും അപേക്ഷ സർപ്പിക്കുന്നതിനും www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20.

 


Send us your details to know more about your compliance needs.