Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (13-04-2023)

So you can give your best WITHOUT CHANGE

സി-ഡിറ്റിൽ ഒഴിവ്

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) സീനിയർ പ്രോജക്ട് സൂപ്പർവൈസർ, സീനിയർ ഗ്രാഫിക് ഡിസൈൻ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് സൂപ്പർവൈസർ, ഒഴിവ് 2, ശമ്പളം: 28,800-36,000 രൂപ. യോഗ്യത: ബി.ടെക്. കംപ്യൂട്ടർ സയൻസ്/ ഐ.ടി. അഞ്ചുവർഷ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്സ് കവിയരുത്. സീനിയർ ഗ്രാഫിക് ഡിസൈനർ, ഒഴിവ്-1, ശമ്പളം: 28,800-36,000 രൂപ, യോഗ്യത: ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, അഞ്ചുവർഷ പ്രവൃത്തിപരിചയം. പ്രായം: 50 വയസ്സ് കവിയരുത്. അപേക്ഷ: https://careers.cdit.org/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി ഏപ്രിൽ 18 (5 pm). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://cdit.org/

JNTBGRI നിയമനം

തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെലോ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസിസ്റ്റന്റ്, ഒഴിവ്-1, രണ്ടുവർഷത്തേക്കായിരിക്കും നിയമനം. ഫെലോഷിപ്പ്: 16,000 രൂപ, യോഗ്യത: എം.എസ്സി. ബോട്ടണി/ ലൈഫ് സയൻസ്. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക് ഇൻ ഇന്റർവ്യൂ തീയതി ഏപ്രിൽ 17 (10 am). സ്ഥലം: JNTBGRI, Palode. ജൂനിയർ പ്രോജക്ട് ഫെലോ, ഒഴിവ്-1, രണ്ടുവർഷത്തേക്കായിരിക്കും നിയമനം, ഫെലോഷിപ്പ് 22,000 രൂപ, ഫസ്റ്റ് ക്ലാസോടെ എം.എസ്സി. ബോട്ടണി. പ്രായം 36 വയസ്സ് കവിയരുത്. വാക്ക് ഇൻ ഇന്റർവ്യൂ തീയതി ഏപ്രിൽ 18 (10 am). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക: https://www.jntbgri.res.in/


Send us your details to know more about your compliance needs.