Let us do the

Scholarship Notification-[29-04-2022]

So you can give your best WITHOUT CHANGE

ജപ്പാന്റെ മെക്സ്റ്റ് സ്കോളർഷിപ്, മേയ് 15 വരെ അപേക്ഷിക്കാം.

ഇന്ത്യയിലെ ജപ്പാൻ എംബസി, ജപ്പാനിൽ ഉപരിപഠനം, ഗവേഷണം എന്നിവ ആഗ്രഹിക്കുന്നവർക്കായി നൽകുന്ന മെക്സ്റ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റിസർച്, മാസ്റ്റേഴ്സ്, ഡോക്ടറൽ തലത്തിൽ പഠനത്തിനും ഗവേഷണത്തിനും താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.35 വയസ്സിൽ താഴെയുള്ളവരായിരിക്കണം. ജാപ്പനീസ് പശ്ചാത്തലത്തിലെ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി & കെമിക്കൽ എൻജിനീയറിങ്, ബയോളജി & ബയോടെക്നോളജി, അഗ്രികൾചർ & ഫിഷറി, എൻവയൺമെന്റൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ സയൻസ്, ജിയോളജി & ജിയോ ഇൻഫർമാറ്റിക്സ്, എൻജിനീയറിങ് (സിവിൽ, മെക്കാനിക്കൽ, എയ്റോസ്പേസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, റോബട്ടിക്സ്, ഐടി), സ്പോർട്സ് സയൻസ് എന്നിവയാണു മേഖലകൾ. മേയ് 15 വരെ അപേക്ഷിക്കാം.
വിവരങ്ങൾ: https://www.in.emb-japan.go.jp/Education/Research_Student.html


Send us your details to know more about your compliance needs.