Let us do the

Means Cum Merit Scholarship: Application extended-(04-11-2022)

So you can give your best WITHOUT CHANGE

മീൻസ് കം മെറിറ്റ് സ്കോളർഷിപ്: അപേക്ഷ നീട്ടി

നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതി 15 വരെ നീട്ടി. കഴിഞ്ഞ മാസം 31 വരെയായിരുന്നു ആദ്യം തീയതി നിശ്ചയിച്ചിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,9-ാം ക്ലാസിൽ പഠിക്കുന്ന ഒരുലക്ഷത്തോളം കുട്ടികൾക്കു വർഷം 12,000 രൂപയാണു സ്കോളർഷിപ്പായി നൽകുന്നത്. 10, 11, 12 ക്ലാസുകളിൽ സ്കോളർഷിപ് പുതുക്കാനും അവസരമുണ്ട്. നാഷനൽ സ്കോളർഷിപ്
പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. മാതാപിതാക്കളുടെ വാർഷിക വരുമാനം 3.5 ലക്ഷത്തിൽ താഴെയായിരിക്കണം. 7-ാം ക്ലാസിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടാകണം. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://scholarships.gov.in/


Send us your details to know more about your compliance needs.