Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-12-2024)

So you can give your best WITHOUT CHANGE

രത്നഗിരി ഗ്യാസ് & പവർ: 18 എക്സിക്യുട്ടീവ് ഒഴിവുകൾ

എൻ.ടി.പി.സി. ലിമിറ്റഡിൻ്റെ സബ്‌സിഡിയറി കമ്പനിയായ രത്നഗിരി ഗ്യാസ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.gppl.com 

സമഗ്രശിക്ഷാ കേരളയിൽ 588 അവസരങ്ങൾ

സമഗ്രശിക്ഷാ കേരളം പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബി.ആർ.സികളിലെ ഗവ. സ്കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർ, സ്‌കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ജില്ലാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക്: ssakerala.in 

SBI:കേരളത്തിൽ 428 ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തേ ക്ലാർക്ക് എന്നപേരിൽ അറിയപ്പെട്ടിരുന്ന തസ്തികയാണിത്. ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 


Send us your details to know more about your compliance needs.