Let us do the

Apply for Diploma in Packaging Programme (01-03-2023)

So you can give your best WITHOUT CHANGE

ഡിപ്ലോമ ഇൻ പാക്കേജിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

പാക്കേജിങ് മേഖലയിലെ സ്വയംഭരണ സ്ഥാപനമായ മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് വിദൂര വിദ്യാഭ്യാസരീതിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ പാക്കേജിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനം നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം ഒന്നര വർഷമാണ്. പ്രവേശനത്തിന് പ്രായപരിധിയില്ല. ഫീസ്: 70,000 രൂപ (ജി.എസ്.ടി പുറമേ). അഡ്മിഷൻ ബ്രോഷറും അപേക്ഷാ ഫോറവും വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും ഫീസ് തുകയും (മുംബൈയിൽ മാറത്തക്കവിധം "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് " എന്ന പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ്) മാർച്ച് 15-നകം ലഭിക്കത്തക്കവിധം "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്, ഇ -2, എം.ഐ.ഡി.സി.ഏരിയ, പോസ്റ്റ് ബോക്സ് നമ്പർ 9432, അന്ധരി (ഈസ്റ്റ്), മുംബൈ- 400 093' എന്ന വിലാസത്തിൽ അയയ്ക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://iip-in.com/


Send us your details to know more about your compliance needs.