Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-05-2024)

So you can give your best WITHOUT CHANGE

സി.എം.എഫ്.ആർ.ഐയിൽ യങ് പ്രൊഫഷണൽ ഒഴിവ് 

കൊച്ചി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ശമ്പളം: 42000 രൂപ. യോഗ്യത: ഫിഷ് ന്യൂട്രിഷൻ/ ഫിഷ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി/ അക്വാകൾച്ചർ/ സുവോളജി/ ബയോടെക്നോളജി/ ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി എന്നീ വിഷയങ്ങളിലൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം (എം.എഫ്‌.എസ്‌സി, എം.വി.എസി, എം.എസി.). അപേക്ഷ  അയക്കേണ്ട ഇമെയിൽ ഐ.ഡി: cmfrinutrition@gmail.com,  അവസാനതീയതി: മേയ് 25. വെബ്സൈറ്റ്: www.cmfri.org.in 

കെയ്കോയിൽ ഒഴിവുകൾ

തിരുവനന്തപുരത്തെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ (KAICO) കരാർ ഒഴിവുകൾ. മേയ് 27 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.keralaagro.com 


Send us your details to know more about your compliance needs.