Let us do the

NMM Scholarship application extended till 30 (18-11-2022)

So you can give your best WITHOUT CHANGE

എൻഎംഎം സ്കോളർഷിപ് അപേക്ഷ 30 വരെ നീട്ടി

2022-23 വർഷത്തെ നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (എൻ.എം.എം.എസ്.എസ്.) കീഴിലുള്ള അപേക്ഷകൾ നവംബർ 30 വരെ സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ദേശീയ സ്കോളർഷിപ്പ് പോർട്ടലിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സംസ്ഥാന സർക്കാർ, സർക്കാർ-എയ്ഡഡ്, തദ്ദേശസ്ഥാപന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ രക്ഷിതാക്കളുടെ പ്രതിവർഷവരുമാനം 3,50,000 രൂപയിൽ കൂടാത്തവരെയാണ് പരിഗണിക്കുക. സ്റ്റോളർഷിപ്പ് നൽകുന്നതിനുള്ള സെലക്ഷൻ പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി. പ്രതിവർഷം 12,000 രൂപയാണ് സ്റ്റോളർഷിപ്പ് തുക. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://scholarships.gov.in/


Send us your details to know more about your compliance needs.