Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-05-2026)

So you can give your best WITHOUT CHANGE

ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 899 ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ട്രേഡുകളിലായി 899 ഒഴിവുണ്ട്. പുരുഷന്മാർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.bro.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 4.

പ്ലസ്ടുക്കാർക്ക് നേവിയിൽ 60 ഒഴിവുകൾ

ഇന്ത്യൻ നേവി പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലൂടെ (പെർമനന്റ് കമ്മിഷൻ) ടെക്നിക്കൽ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി 60 ഒഴിവാണുള്ളത്. ഇതിൽ എട്ട് ഒഴിവ് വനിതകൾക്ക് നീക്കിവെച്ചതാണ്. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 18.


Send us your details to know more about your compliance needs.