So you can give your best WITHOUT CHANGE
ഹോമിയോ എംഡി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കോഴിക്കോട് സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലെ എംഡി പ്രവേശനത്തിന് 10നു വൈകിട്ട് 5 വരെ വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 900 രൂപ പട്ടികവിഭാഗം 450 രൂപ. ഇത് ഓൺലൈനായോ ഇ-ചലാനായി ഹെഡ് പോസ്റ്റ് ഓഫിസിലോ അടയ്ക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം ഫോട്ടോയും കയ്യൊപ്പും നിർദിഷ്ട രേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ പകർപ്പ് എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് അയച്ചുകൊടുക്കേണ്ട. പക്ഷേ, സർവീസ് കോട്ടക്കാർ അപേക്ഷാ പകർപ്പ്, മേലധികാരിയുടെ അനുമതിപത്രവും പ്രസക്ത രേഖകളും ചേർത്ത് 11ന് ഉച്ചയ്ക്ക് ഒന്നിനു മുൻപ് തിരുവനന്തപുരം സർക്കാർ ഹോമിയോ കോളജ് പ്രിൻസിപ്പലിനു സമർപ്പിക്കണം. വാർഷിക ട്യൂഷൻ ഫീ 10,500 രൂപ; മറ്റു ഫീസ് പുറമേ. അർഹതയുള്ള ജാതിവിഭാഗക്കാർക്ക് ഫീസിളവുണ്ട്. ഹെൽപ് ലൈൻ 0471-2525300. വിശദ വിജ്ഞാപനവും പ്രോസ്‌പെക്ടസും വെബ്സൈറ്റിലെ PG Homoeopathy 2022 ലിങ്കിലുണ്ട് https://www.cee.kerala.gov.in/
Send us your details to know more about your compliance needs.