Let us do the

AICTE scholarship can be availed for PG studies-(14-09-2022)

So you can give your best WITHOUT CHANGE

പിജി പഠനത്തിന് AICTE സ്കോളർഷിപ് നേടാം

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) പോസ്റ്റ് ഗ്രാഡുവേറ്റ് സ്കോളർഷിപ്പിന് https://pgscholarship.aicte-india.org/ വെബ്സൈറ്റിൽ നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന സമയത്ത് GATE/GPAT/CEED ഇവയൊന്നിലെ യോഗ്യതയോടെ എഐ സിടിഇ അംഗീകാരമുള്ള ഫുൾടൈം പിജി പ്രോഗ്രാമുകളിൽ 2022-23 വർഷത്തിൽ ചേർന്നു പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾ സൈറ്റിലുണ്ട്. ഫോൺ: 011-29581119; ഇമെയിൽ: pgscholarship@ aicte-india.org

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ നഴ്സിംഗ്

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഓൺലൈനായി സെപ്റ്റംബർ 15 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം . എൽ.ബി.എസ്.വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽബാങ്ക് ശാഖകളിലൂടെയാണ് , അപേക്ഷ ഫീസ് ഒടുക്കേണ്ടത്.ജനറൽ / എസ്.ഇ.ബി.സി വിഭാഗത്തിന് 1000 / - രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 500/- രൂപയുമാണ്, അപേക്ഷാ ഫീസ്.
അപേക്ഷകരുടെ ഉയർന്നപ്രായപരിധി 45 വയസ്സാണ്. എന്നാൽ സർവ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകർക്ക് പരമാവധി 49 വയസ്സു വരെ അപേക്ഷിക്കാം. 2022 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് , പ്രായപരിധി കണക്കാക്കുക.

യോഗ്യത

അപേക്ഷകർ , ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ്ടു പരീക്ഷ പാസ്സായിരിക്കണം. ഇതു കൂടാതെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ജിഎൻഎം കോഴ്സ് 50% മാർക്കോടെയോ അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് പാസ്സായിരിക്കുകയും വേണം.കേരളത്തിൽ നിന്ന് വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം.
വിശദ വിവരങ്ങൾക്ക് https://lbscentre.in/posbnrsngdplm2022/


Send us your details to know more about your compliance needs.