So you can give your best WITHOUT CHANGE
ICFOSS: 10 ഒഴിവുകൾ
തിരുവനന്തപുരം ഇൻ്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയറിൽ 10 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 4 ന്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in
മലബാർ കാൻസർ സെൻ്റർ: 6 ഒഴിവുകൾ
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ 6 ഒഴിവ്. താൽക്കാലിക നിയമനം. ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾ: ക്ലിനിക്കൽ ട്രയൽ കോഓർഡിനേറ്റർ, ക്ലിനിക്കൽ റിസർച് കോഓർഡിനേറ്റർ, ഫിസിയോതെറപ്പിസ്‌റ്റ്, സൈക്കോ ഓങ്കോളജിസ്‌റ്റ്, പ്രോജക്‌ട് നഴ്‌സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ. കൂടുതൽ വിവരങ്ങൾക്ക്: www.mcc.kerala.gov.in
പ്ലസ്‌ടുക്കാർക്ക് സൈനിക ഓഫീസറാകാൻ അവസരം (എൻഡിഎ)
കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുപിഎസ്‌സിയുടെ എൻഡിഎ ആൻഡ് എൻഎ പരീക്ഷയിലൂടെ പ്ലസ്‌ടുക്കാർക്ക് അവസരം. പെൺകുട്ടികൾക്കും അപേക്ഷിക്കാം. പുണെ ഖഡക്വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയതല പരീക്ഷ ഏപ്രിൽ 21നു നടത്തും. https://upsconline.nic.in എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ (OTR) നടത്തിയിട്ട്, ജനുവരി 9നു വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.upsc.gov.in എന്ന സൈറ്റിലെ Examination-Active Examinations ലിങ്കിൽ വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനമുണ്ട്. സംശയപരിഹാരത്തിന്: 011-23385271.
Send us your details to know more about your compliance needs.