Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-01-2023)

So you can give your best WITHOUT CHANGE

മാനേജ്മെന്റ് ട്രെയിനി നിയമനം

കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലെ കോമൺ സർവീസ് സെന്ററുകളിൽ ഒരു വർഷത്തേക്ക് ബാങ്കിംഗ്, ഓൺലൈൻ സർവീസ്, ട്രാവൽ ആൻഡ് ടൂറിസം, ഇൻഷ്വറൻസ്, ഫ്രണ്ട് ഓഫീസ്, ഗ്രാഫിക് ഡിസൈനിംഗ് വിഭാഗങ്ങളിൽ സ്റ്റൈപ്പന്റോടെ മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടു പാസായ കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കാണ് നിയമനം. കൂടിക്കാഴ്ച ഒമ്പതിനു രാവിലെ 10നു മീനങ്ങാടി വിസ്മയ സിഎസിയിൽ നടക്കും. വിശദവിവരത്തിനു 7902901000, 7902905000, 9747013400, 9747014400, എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മെഗാ തൊഴിൽമേള ഏഴിന്

തൊഴിലന്വേഷകർക്ക് വിദ്യാഭ്യാസയോഗ്യതക്കും പ്രവൃത്തി പരിചയത്തിനും അനുസൃതമായി ജോലി നേടാൻ അവസരമൊരുക്കുകയാണ്. പുതുവത്സരത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്. സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയിലുൾപ്പെട്ട പുൽപ്പറ്റ പഞ്ചായത്തും ഐസിടി അക്കാഡമി കേരളയും ഫ്യൂച്ചർ ലീപ് കൊച്ചിയും സംയുക്തമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ഏഴിന് രാവിലെ ഒമ്പതു മുതൽ പൂക്കോട്ടുർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. ആയിരത്തി അഞ്ഞൂറിലധികം തൊഴിലവസരങ്ങളുമായി അമ്പതിലേറെ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. തൊഴിലന്വേഷകർ ഏഴിനു രാവിലെ ഒമ്പതിനകം സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും കോപ്പികൾ സഹിതം റിപ്പോർട്ട് ചെയ്യണം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ നടപടികളെക്കുറിച്ച് മനസിലാക്കുവാനും ബയോഡാറ്റാ എങ്ങനെ തയാറാക്കണമെന്നു പഠിക്കുവാനുമുള്ള പരിശീലനം നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു പൂക്കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഫോൺ: 7593852229


Send us your details to know more about your compliance needs.