Let us do the

Bachelor of Fashion Design you can apply until June 15 -(10-06-2022)

So you can give your best WITHOUT CHANGE

ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ ജൂൺ 15 വരെ അപേക്ഷിക്കാം

കൊല്ലം കുണ്ടറയിലുള്ള ഇൻസ്റ്റിറ്റ്യൂ ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ.) നാലുവർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെ അഫിലിയേഷനുള്ള ഈ ഫുൾടൈം പ്രോഗ്രാമിന് അംഗീകൃത ബോർഡിൽനിന്ന് /തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷ https://iftk.ac.in/ അഡ്മിഷൻ വഴി ജൂൺ 15 വരെ നൽകാം. പ്രോസ്പെക്ടസും ഇവിടെ ലഭിക്കും. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1500 രൂപ ഓൺലൈൻ ആയി അടയ്ക്കാം. പ്രവേശനപരീക്ഷ ജൂൺ മൂന്നാംവാരം ഉണ്ടാകാം. ക്ലാസുകൾ ജൂലായ് രണ്ടാംവാരം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് https://iftk.ac.in/ കാണുക.


Send us your details to know more about your compliance needs.