Let us do the

Scholarship Notifications-[23-03-2022]

So you can give your best WITHOUT CHANGE

പോസ്റ്റ്ഗ്രാജുവേറ്റ് സ്കോളർഷിപ്പുകളുമായി ബ്രിട്ടീഷ് കൗൺസിൽ

ബ്രിട്ടീഷ് കൗൺസിൽ വിവിധ മേഖലകളിൽ പഠനം നടത്തുന്ന ഇന്ത്യക്കാർക്ക് 2022-23 അധ്യയന വർഷത്തേക്കുള്ള പുതിയ പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പുകൾ പ്രഖാപിച്ചു.യുകെ സർക്കാരും യൂണിവേഴ്സിറ്റികളുമായി ചേർന്ന് ഇന്ത്യയിലെ വിദ്യാർഥികൾക്കായി യുകെ യിലെ 16 യൂണിവേഴ്സിറ്റികളുടെ 20 ഗ്രേറ്റ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിസിനസ്, ഫിനാൻസ്, ഹ്യുമാനിറ്റീസ്, സൈക്കോളജി, സംരംഭകത്വം, ഡിസൈൻ, മാർക്കറ്റിംഗ്, എച്ച്ആർ, മ്യൂസിക് തുടങ്ങി വിവിധ വിഷയങ്ങൾക്ക് ഈ സ്കോളർഷിപ്പ് ലഭ്യമാണ്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ജസ്റ്റീസ് ലോ വിദ്യാർഥികൾക്ക് ഏഴു ഗ്രേറ്റ് സ്കോളർഷിപ്പുകളുണ്ട്. ഇവർക്ക് ഹ്യൂമൺ റൈറ്റ്സ്, ക്രിമിനൽ ജസ്റ്റീസ്, കമേഴ്സൽ ലോ തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനായി ലോകത്തെ പുരാതന പ്രശസ്തമായ ഏഴു ലോ സ്കൂളികളിലൊന്നിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : https://www.britishcouncil.in/ സന്ദർശിക്കുക.

പെൺകുട്ടികൾക്ക് DRDO സ്കോളർഷിപ്

രാജ്യരക്ഷാ വകുപ്പിന്റെ ഭാഗമായ ഡിആർഡിഒ, ചില വിശേഷ ശാഖകളിൽ ബിടെക് / എംടെക് പഠിക്കുന്ന പെൺകുട്ടികൾക്ക് ഉയർന്ന നിരക്കിൽ സ്കോളർഷിപ് നൽകും. പഠനശാഖകൾ: എയറോസ്പേസ് / എയറോനോട്ടിക്കൽ / സ്പേസ് എൻജിനീയറിങ് & റോക്കറ്റ്‌റി / ഏവിയോണിക്സ് / എയർക്രാഫ്റ്റ് എൻജിനീയറിങ് .31ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
e -മെയിൽ : ardb@hqr.drdo.in
വെബ്സൈറ്റ്: https://www.drdo.gov.in/


Send us your details to know more about your compliance needs.