Let us do the

Exam Notification[11-02-2022]

So you can give your best WITHOUT CHANGE

ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്: ദേശീയ എൻട്രൻസ് മേയ് 28ന്.

പ്ലസ് ടുവിനുശേഷം 3-വർഷ ബിഎസ്‌സി - ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ ‘എൻസിഎച്ച്എം–ജെഇഇ’ക്ക് മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. nchmjee.nta.nic.in. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ മേയ് 28നു രാവിലെ 10 മുതൽ മൂന്നൂ മണിക്കൂർ. സ്വകാര്യമേഖലയിലെ 29 ഉൾപ്പെടെ, ദേശീയതലത്തിലെ 78 ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ ഇതുവഴിയാണു പ്രവേശനം.
പ്ലസ്‌ടുവിന് ഏതു ശാഖയിൽ പഠിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 2022 ജൂലൈ ഒന്നിനു 25 വയസ്സ് കവിയരുത്.
പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 28 വരെയാകാം. ഭിന്നശേഷി വിദ്യാർഥികൾക്കുൾപ്പെടെ സീറ്റ് സംവരണമുണ്ട്. www.ncbc.nic.in എന്ന കേന്ദ്രസർക്കാർ ‍സൈറ്റിലെ ലിസ്റ്റ് അനുസരിച്ചാകും പിന്നാക്കജാതിക്കാരെ പരിഗണിക്കുക. പ്രവേശനം സംബന്ധിച്ച സംശയപരിഹാരത്തിന് nchm@nta.ac.in.


Send us your details to know more about your compliance needs.