Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-05-2023)

So you can give your best WITHOUT CHANGE

എം.സി.സിയിൽ 1 ഒഴിവ്

കണ്ണൂർ തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ, സീനിയർ റെസിഡന്റ് തസ്തികയിലെ 11 ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങൾ: റേഡിയേഷൻ ഓങ്കോളജി-1, പാത്തോളജി-3, സർജിക്കൽ ഓങ്കോളജി-2, ക്ലിനിക്കൽ ഹെമറ്റോളജി & മെഡിക്കൽ ഓങ്കോളജി-2, അനസ്തേഷ്യോളജി-3. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 31. ഓൺലൈൻ പകർപ്പും അനുബന്ധരേഖകളും academicoffice@mcc.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ ഒന്നിന് വൈകീട്ട് അഞ്ചു മണിക്കുമുൻപായി അയക്കുകയും വേണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.mcc.kerala.gov.in/

ആരോഗ്യ കേരളത്തിൽ 17 ഒഴിവുകൾ

നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 17 ഒഴിവുണ്ട്. തസ്തിക; കൺസൾട്ടന്റ് എൻജിനീയർ -1, കൺസൾട്ടന്റ് (പ്ലാനിങ്)-1, കൺസൾട്ടന്റ് (ഫിനാൻസ്)-1, ഐ.ടി. പ്രോഗ്രാമർ-1, ഡേറ്റ അനലിസ്റ്റ്(PMABHIM)-1, കൺസൾട്ടന്റ് (M&E)-1, ജൂനിയർ കൺസൾ (ബ്ലഡ് സെൽ)-1, അസിസ്റ്റന്റ് പ്രോഗ്രാമർ -1, ഡേറ്റ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ-1, ജൂനിയർ സിസ്റ്റം അഡ്മിൻ- 1, ജൂനിയർ കൺസൾട്ടന്റ് (എം.എച്ച്)-1, പി.പി.എം. കോ-ഓർഡിനേറ്റർ-1, ടി.ബി.എച്ച്.ഐ.വി. കോ-ഓർഡിനേറ്റർ-1, കൺസൾട്ടന്റ് (M&E) മലേറിയ-1, ടെക്നിക്കൽ ഓഫീസർ-1. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://arogyakeralam.gov.in/


Send us your details to know more about your compliance needs.