Let us do the

Integrated Management Program at IIM -Notification[20-05-2022]

So you can give your best WITHOUT CHANGE

ഐ ഐ എമ്മിൽ ഇൻറ്റഗ്രേറ്റഡ് മാനേജ്‌മന്റ് പ്രോഗ്രാം

റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എ.) അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി. എം.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഫുൾ-ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ - മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.-എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, എം.ബി.എ ബിരുദം ലഭിക്കും. ആദ്യ മൂന്നു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, ബി.ബി.എ. ബിരുദവുമായി പുറത്തുവരാനും (എക്സിറ്റ് ഓപ്ഷൻ) അവസരമുണ്ട്.
അപേക്ഷാർഥി പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പ്ലസ്ടു ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. എൻജിനിയറിങ് ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
പ്രവേശനത്തിനു പരിഗണിക്കുന്ന ഘടകങ്ങളിൽ ഒന്ന് ഇൻഡോർ ഐ.ഐ.എം. നടത്തുന്ന ഐ.പി.മാറ്റ് 2022 സ്കോർ /കോളേജ് ബോർഡ് നടത്തുന്ന സൊളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റിലെ (എസ്.എ .ടി.- സാറ്റ്) സാധുവായ സ്കോർ ആയിരിക്കും. ഈ രണ്ടു ഘടകങ്ങളിലെ സ്ലോർ, 10, 12 ക്ലാസുകളിലെ അക്കാദമിക് മികവ് എന്നിവ പരിഗണിച്ചാകും അന്തിമ തിരഞ്ഞടുപ്പ്. ഐ.പി.മാറ്റ് 2022/സാറ്റ് പരീക്ഷ രജിസ്ട്രേഷൻ വിശദശാംശങ്ങൾ https://www.iimranchi.ac.in/ ‘അഡ്മിഷൻസ്' ലിങ്കിൽ ലഭ്യമാണ്. പ്രവേശനത്തിന് ഇതേ വെബ് ലിങ്ക് വഴി ജൂൺ രണ്ടുവരെ അപേക്ഷിക്കാം . ഐ.പി.മാറ്റ് 2022 സാറ്റ് അപേക്ഷാ വിവരങ്ങൾ ജൂൺ 30 തിനകം അപ്ലോഡ് ചെയ്യണം.


Send us your details to know more about your compliance needs.